ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍, ലാല്‍കെയേഴ്സ് ബഹ്റൈന്‍, ഇന്ത്യന്‍ ബ്ലഡ് ഡോണോര്‍സ് ബഹ്റൈന്‍ എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് പെരുന്നാള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 9 ആഗസ്ത് 2019 രാവിലെ 8 മുതല്‍ 12 വരെ , സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്സ്, ബ്ലഡ് ബാങ്കില്‍ വച്ചാണ് രക്തദാന ക്യാമ്പ് നടക്കുന്നത്. ഈ പുണ്യ പ്രവര്‍ത്തിയില്‍ പങ്കാളികളാകാന്‍ എല്ലാ സുമനസ്സുകളെയും ക്ഷണിയ്ക്കുന്നു. വാഹനസൗകര്യത്തിനും, കൂടുതല്‍ വിവരങ്ങള്‍ക്കും വിളിയ്ക്കുക. 3889 9576, 3831 7034, 3728 2255