ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് റീജിയന് മര്‍ത്തോമാ യൂത്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കായിക മേളയ്ക്ക് ആഗസ്റ്റ് 9ന് തുടക്കം കുറിക്കും.
ആഗസ്റ്റ് 9, 10 തീയതികളിലായി നടക്കുന്ന മത്സരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ചാണ് ആതിഥേയത്വം വഹിക്കുന്നത്.
ഹൂസ്റ്റണ്‍ എം.13 സെന്ററില്‍ വിവിധ ഗ്രൂപ്പുകളായി നടക്കുന്ന വോളിബോള്‍, ബാസ്കറ്റ് ബോള്‍ മത്സരങ്ങളില്‍ ഡാലസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍ മാര്‍ത്തോമാ ഇടവകകളില്‍ നിന്നുള്ള പുരുഷ- വനിത ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കായികമേള വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
വിവരങ്ങള്‍ക്ക് : 713 330 5299