ദമാം: നവോദയ സെക്കന്‍ഡ് സനയ്യ (2nd ഇന്‍ഡസ്ട്രിയല്‍ സിറ്റി) തസ് ലിയ യൂണിറ്റ് അംഗമായിരിക്കെ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മരിച്ച തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി സുജിലാലിന്റെ കുടുംബ സഹായ ഫണ്ട് തിരുവനന്തപുരത്തെ തിരുവല്ലത്തു നടന്ന ചടങ്ങില്‍ സിഐടിയു കോവളം എര്യാ സെക്രട്ടറി എ.ജെ. സുക്കോര്ണോ സുജിലാലിന്റെ ഭാര്യ അനിലക്ക് കൈമാറി.
ചടങ്ങില്‍ CWFI ജില്ലാ സെക്രട്ടറി K.C കൃഷ്ണന്‍കുട്ടി, സിപിഎം തിരുവല്ലം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ജി. സനല്‍, വെസ്റ്റ് ലോക്കല്‍ സെക്രട്ടറി നടേശന്, നവോദയ സെക്കന്‍ഡ് സനയ്യ ഏര്യ മുന്‍ വൈസ് പ്രസിഡന്റും പ്രവാസി സംഘം ചവറ ഏര്യാ സെക്രട്ടറിയുമായ വൈ. ബാബു എന്നിവരും പങ്കെടുത്തു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം