ന്യൂഡല്‍ഹി: കേരള കേഡറിലെ 1985 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ അജയ കുമാറിനെ പ്രതിരോധ സെക്രട്ടറിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ നിയമന കാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതി ഇതിന് അംഗീകാരം നല്കി. നിലവിലെ പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്ര വിരമിക്കുന്നതിനെ തുടര്‍ന്നാണ് നിയമനം.
സഞ്ജയ് മിത്ര വിരമിക്കുന്ന ഓഗസ്റ്റ് 23 ന് അജയ് കുമാര്‍ സ്ഥാനമേല്‍ക്കും. കേരള സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പാലക്കാട് കളക്ടര്‍ എന്നീ പദവികളില്‍ ഡോ അജയ കുമാര്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. നിലവില്‍ ഡിഫന്‍സ് പ്രൊഡക്ഷന്‍ സെക്രട്ടറിയായ അജയ കുമാര്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്.
ഒഴിവ് വരുന്ന ഡിഫന്‍സ് പ്രൊഡക്ഷന്‍ സെക്രട്ടറി സ്ഥാനത്തേക്ക് കര്‍ണാടക കേഡറിലെ സുഭാഷ് ചന്ദ്രയെ നിയമിക്കാനും എ.സി.സി അംഗീകാരം നല്കി.