ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ്, വെസ്ലി ഹില്‍സ് ഹോളി ഫാമിലി ദേവാലയത്തിലെ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിന് തുടക്കം കുറിച്ച്, സെപ്റ്റംബര്‍ 6 , വെള്ളിയാഴ്ച്ച, ഇടവക വികാരി ഫാദര്‍ റാഫേല്‍ അമ്പാടന്‍ ഭക്തി പൂര്‍വമായ കൊടിയേറ്റ തിരുക്കര്‍മ്മം നിര്‍വഹിച്ചു. അതേത്തുടര്‍ന്ന് തിരുനാള്‍ കുര്‍ബാനയും പരിശുദ്ധ അമ്മയോടുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഭക്ത്യാദരപൂര്‍വ്വം അര്‍പ്പിച്ചു. തുടന്ന് ഇടവകാംഗങ്ങളുടെ സ്നേഹവിരുന്നും ഉണ്ടായിരുന്നു.
സെപ്റ്റംബര്‍ 7 , ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഇടവക വികാരി ബഹുമാനപ്പെട്ട ഫാദര്‍ റാഫേല്‍ അമ്പാടനോടൊപ്പം ബഹുമാനപ്പെട്ട ഫാദര്‍ ടോം കുന്നേല്‍ വിശുദ്ധ ബലിയര്‍പ്പിച്ച് തിരുനാള്‍ സന്ദേശം നല്‍കും.
സെപ്റ്റംബര്‍ 8 , ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ആഘോഷപൂര്‍വ്വമായ തിരുനാള്‍ ദിവ്യബലിയില്‍ ബഹുമാനപ്പെട്ട ഫാദര്‍ റാഫേല്‍ അമ്പാടനോടൊപ്പം പാട്ടുകുര്‍ബാനയും തിരുനാള്‍ സന്ദേശവും നല്‍കുന്നത് ബഹുമാനപ്പെട്ട ഫാദര്‍ പിന്റോ ആയിരിക്കും.