ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രാദേശിക കമ്മറ്റിയെ തിരഞ്ഞെടുക്കുന്നു
ഒക്കലഹോമ ഫസ്റ്റ് ഐ.പി.സി ചര്‍ച്ചില്‍ 29 ന് ഞായറാഴ്ച വൈകിട്ട് 5 ന് നടത്തപ്പെടുന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭകളുടെ ശുശ്രുഷകന്മാരും വിശ്വാസി പ്രതിനിധികളും സംബദ്ധിക്കണമെന്ന് നാഷണല്‍ ചെയര്മാന് റവ. പി.സി ജേക്കബ് അറിയിച്ചു.
2020 ജൂലൈ 30 വ്യാഴം മുതല്‍ ആഗസ്റ്റ് 2 ഞായര്‍ വരെ നോര്‍മന്‍ എംബസി സ്യുട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന ദേശീയ കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം "അതിരുകളില്ലാത്ത ദര്‍ശനം" എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദര്‍ശനമായിരിക്കും ഉപവിഷയങ്ങള്‍.
കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ ഭാരവാഹികളായി പാസ്റ്റര്‍ പി.സി.ജേക്കബ് (നാഷണല്‍ ചെയര്മാന്), ബ്രദര്‍ ജോര്‍ജ് തോമസ് ( നാഷണല്‍ സെക്രട്ടറി), ബ്രദര്‍ തോമസ് കെ. വര്‍ഗീസ് (നാഷണല്‍ ട്രഷറാര്‍), സിസ്റ്റര്‍ ഗ്രേസ് സാമുവേല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), ബ്രദര്‍ ജസ്റ്റിന് ഫിലിപ്പ് ( യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
എല്ലാ ചൊവ്വാഴ്ചകളിലും സെന്‍ട്രല്‍ സമയം 8 മണിക്ക് 605 313 5111 എന്ന നമ്പരില്‍ പ്രയര്‍ ലൈന്‍ ഉണ്ടായിരിക്കും. 171937 # എന്ന ആക്സസ് നമ്പറിലൂടെ ഫോണ്‍ ലൈനില്‍ പ്രവേശിക്കാവുന്നതാണ്.
വാര്‍ത്ത: നിബു വെള്ളവന്താനം (മീഡിയ കോര്‍ഡിനേറ്റര്‍)