അതേസമയം ഷാജുവിനും പിതാവ് സക്കറിയയ്ക്കും കൊലപാതകങ്ങളില്‍ അറിവുണ്ടായിരുന്നുവെന്ന് ജോളി മൊഴി നല്‍കിയതായ വിവരങ്ങളും ഇന്നലെ പുറത്തുവന്നിരുന്നു. ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് ഷാജുവും സക്കറിയയും കൂടി എതിര്‍ത്തെന്ന സിലിയുടെ ബന്ധുവിന്റെ പ്രതികരണവും "അല്ലെങ്കിലും സിലി മരിക്കേണ്ടതായിരുന്നുവെന്ന്" ഷാജു ജോളിയോട് പറഞ്ഞതായ ജോളിയുടെ മകന് റോമോ റോയിയുടെ പ്രതികരണവും ഏറെ ചര്‍ച്ചയായിരുന്നു. അതിനിടെ ആദ്യഭാര്യ സിലിയുടെ മൃതദേഹത്തില്‍ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നല്കുന്ന ഫോട്ടോയും പുറത്തുവന്നു. സക്കറിയയാണ് ജോളിയും ഷാജുവും തമ്മിലുള്ള വിവാഹത്തിന് മുന്‍കൈയെടുത്തതെന്ന തരത്തിലുള്ള ചില വാര്‍ത്തകളും പുറത്തുവന്നു. സിലിയുടെയും മകളുടെയും മരണങ്ങള് രോഗങ്ങള്‍ കാരണമാണെന്ന് സക്കറിയ പ്രചരിപ്പിച്ചിരുന്നുവെന്നും പറയുന്നു.
എന്നാല്‍ ഇരുവരും ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. ഫോട്ടോയില്‍ അസ്വാഭാവികതയില്ലെന്നാണ് ഷാജു ഇതിനോട് പ്രതികരിച്ചത്. ജോളി തന്നെ ചതിക്കുകയായിരുന്നു. കൊലചെയ്യാന്‍ സഹായം ചെയ്തുനല്കിയതായുള്ള മൊഴി നല്‍കിയിട്ടില്ല. ജോളിയുടെ സാമ്ബത്തിക ഇടപാടുകളോ സുഹൃത്തുക്കളെ കുറിച്ചോ തനിക്ക് അറിവില്ലെന്നും ഷാജു ചോദ്യംചെയ്യലിന് ശേഷം അറിയിച്ചു. മകളുടെ പോസ്റ്റുമോര്‍ട്ടം നടത്താത്തത് തെറ്റായിപ്പോയെന്നും ഷാജു അറിയിച്ചു. ഭാര്യയുടെയും മകളുടെയും മരണം അസുഖത്തെ തുടര്‍ന്നായിരിക്കാമെന്ന് തന്നെയാണ് ഷാജു പറഞ്ഞത്. എന്നാല്‍ ഇതൊക്കെ വ്യക്തമാക്കുമ്ബോഴും ആദ്യഭാര്യ സിലി മരണപ്പെട്ട് ഒരുവര്ഷമാകുമ്ബോഴേക്കും ജോളിയെ ഷാജു വിവാഹം ചെയ്തതില്‍ ചില പൊരുത്തക്കേടുകള്‍ നിലനില്‍ക്കുകയാണ്