കുവൈത്ത്: ഒഐസിസി നാഷണല്‍ കമ്മറ്റി സംഘടിപ്പിച്ച പുരസ്കാര സന്ധ്യ 2019 പങ്കെടുക്കുവാന്‍ കുവൈറ്റിലെത്തിയ പാലക്കാട് എംപിയ്ക്ക് പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹൃദ്യമായ സ്വീകരണം നല്കി. ഫഹാഹീല്‍ ബോളിവുഡ് റസ്റ്ററന്റില്‍ വച്ചു സംഘടിപ്പിച്ച യോഗത്തില്‍ സമൂഹത്തിലെ നാനാതുറകളിലുള്ള പ്രമുഖര്‍ പങ്കെടുക്കുകയുണ്ടായി.
ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് വി. ദിലി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജന. സെക്രട്ടറി ജിജു മാത്യു സ്വാഗതവും സെക്രട്ടറി ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് ഒഐസിസി നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര, സ്കൈവേയ്സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് നാസര്‍ പട്ടാന്പി, ഒ.ഐ.സി.സി മീഡിയ വിംഗ് ചെയര്മാന് ഗിരിഷ് ഒറ്റപ്പാലം, ഒഐസിസി കുവൈറ്റ് ജന. സെക്രട്ടറി പ്രേംസണ്‍ കായംകുളം, ജില്ലാ സെക്രട്ടറി ഇസ്മയില്‍ കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
മറുപടി പ്രസംഗത്തില്‍ ശ്രീകണ്ഠന് പാലക്കാട് തന്റെ വിജയത്തിന് അനുകൂലമാകുന്ന രീതിയില്‍ ജില്ലയില്‍ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തതിനു ശേഷം നടത്തിയ പാര്‍ട്ടിയുടെ വിവിധ പരിപാടികളെ കുറിച്ച് അക്കമിട്ട് പറയുക ഉണ്ടായി. തന്റെ വിജയത്തിന് സഹായകരമായി പ്രവര്‍ത്തിച്ച എല്ലാ ഒ.ഐസിസി അംഗങ്ങളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍