ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ വാഹനങ്ങള്‍ക്ക് മേല്‍ മലയിടിഞ്ഞുണ്ടായ അപകടത്തില്‍ എട്ട് പേര് മരിച്ചു. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം നടന്നത് . രണ്ട് ബൈക്കിനും ഒരു കാറിനും മുകളിലേക്കുമാണ് മലയിടിഞ്ഞുവീണത് . കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് തിരിച്ചുവരികയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്നു അധികൃതര്‍ പറഞ്ഞു.
മൂന്ന് പേര് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അഞ്ച് പേരുടെ മൃതദേഹം മണ്ണ് മാറ്റി കണ്ടെത്തുകയായിരുന്നു.