മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. കമലിന്റെ സംവിധാന സഹായിയായാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ സിനിമകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കുന്നത്.
25ാമത്തെ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ലാല്‍ ജോസ്. '41' എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് അദ്ദേഹം പങ്കുവെക്കുന്നത്. രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്ന് ലാല്‍ പറയുന്നു. അതേസമയം തന്നെ ബിജു മേനോന് സമ്മതം അറിയിച്ചിരുന്നില്ലെങ്കില്‍ സിനിമ നടക്കിലായിരുന്നു എന്നും അദ്ദേഹം പറയുന്നു.