ആലപ്പുഴ: അരൂരില്‍ വിജയം ഉറപ്പാണെന്ന് യു.ഡി.എഫ് പറയുമ്ബോഴും എസ്.എന്‍.ഡി.പി വോട്ട് ആര്‍ക്ക് അനുകൂലമാകുമെന്ന ആശങ്കയിലാണ് നേതാക്കള്‍. വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസ് പരസ്യമായി യു.ഡി.എഫിന് വേണ്ടി വോട്ട് ചോദിച്ചത് അരൂരില്‍ തിരിച്ചടിയാകുമോയെന്നാണ് പേടി.
എല്ലാ കണക്കുകൂട്ടലുകളും കഴിഞ്ഞ ശേഷം 3000-ത്തില്‍ കുറയാത്ത ഭൂരിപക്ഷം ഷാനിമോള്‍ ഉസ്മാന് ഉണ്ടാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.