ദോഹ: വ്യക്തിത്വ വികാസം, നേതൃപാടവം, പ്രസംഗ പരിശീലനം, തൊഴില്‍ വൈദഗ്ദ്യം, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളില്‍ വിവിധ കര്‍മ പദ്ധതികളുമായി കഴിഞ്ഞ ഒരു വര്‍ഷമായി ദോഹയില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയായ ഓറേറ്റേര്സ് ഫോറം ഖത്തറിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റഫീഖ് മേലേപുറത്ത് (പ്രസിഡന്റ്), അലി ഹസന് തച്ചറക്കല്‍ (ജനറല്‍ സെക്രട്ടറി), രാജീവ് വര്‍ഗീസ് (ട്രഷറര്‍), ഫൈസല്‍ പേരാമ്പ്ര, ജസീല്‍ കണ്ണൂര്‍,(വൈസ് പ്രസിഡന്റുമാര്‍) പി.കെ. റയിസ് , സതീഷ് നരിയമ്പാടം (ജോയിന്റ് സെക്രട്ടറിമാര്‍) സാബിര്‍ മുഹമ്മദ് (പി ആര് ആന്‍ഡ് മീഡിയ കോഓര്‍ഡിനേറ്റര്‍), അന്‍വര്‍ എം പി താനൂര്‍ (മെമ്പര്‍ഷിപ്പ് കോഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.