ലോസ്ആഞ്ചലസ്: റാന്നി കണ്ടല്പേരൂര് സ്വദേശി ചക്കുളത്ത് സി.ഐ ചാക്കോ
(ബേബിക്കുട്ടി-68) മെയ് എട്ടാം തീയതി ലോസ്ആഞ്ചലസില്‍ നിര്യാതനായി. കഴിഞ്ഞ 40
വര്‍ഷക്കാലമായി കാലിഫോര്‍ണിയയില്‍ സ്ഥിരതാമസക്കാരനായിരുന്നു. ലോസ്ആഞ്ചലസ്
മാര്‍ത്തോമാ ഇടവകയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ്.
ഭാര്യ: ഗ്രേസ് കുമ്പഴ
ചെരിവുപറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍: റോബി, റായന്‍. മരുമക്കള്‍:
സ്വപ്ന, ആനി. കൊച്ചുമക്കള്‍: ആഷ്ലിന്, ജയ്ഡന്‍, നേഥന്‍, സെറീന.
പൊതുദര്‍ശനം മെയ് 13-ന് ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 9 വരേയും സംസ്കാരം
മെയ് 14-ന് തിങ്കള്‍ ഉച്ചയ്ക്ക് ഒരുമണിക്ക് ഫോറസ്റ്റ് ലോണ്‍ മോര്‍ച്ചറി
സൈപ്രസില്‍ വെച്ച് നടക്കും.