ആസിഫ് അലിയുടെ പുതിയ ചിത്രമായ കെട്ട്യേളാണ് എന്റെ മാലാഖയുടെ പ്രെമോ പുറത്തിറങ്ങി. നവാഗതനായ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖം വീണാ നന്ദകുമാറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ചിത്രം ജസ്റ്റിന് സ്റ്റീഫനും വിച്ചു ബാലമുരളിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ഒരു മലയോര ഗ്രാമത്തില്‍ താമസിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണ് ഈ ചിത്രം പറയുന്നത്. ബേസില്‍ ജോസഫ്, ഡോ റോണി, രവീന്ദ്രന്, നാടകനടി മനോഹരിയമ്മ, ശ്രുതി ലക്ഷമി, ജയലഷ്മി, സ്മിനു, സിജോ, സിനി എബ്രഹാം, ജെസ്ന സിബി, ജോര്‍ഡി, സന്തോഷ് കൃഷ്ണന് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഏജി പീറ്റര്‍ തങ്കമാണ് ചിത്രത്തിന്റെ രചന. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വില്യംസ് ഫ്രാന്‍സിസ് ഈണം നല്കിയിരിക്കുന്നു. അഭിലാഷ് എസ് ആണ് ഛായാഗ്രഹണം. നൗഫല്‍ അബ്്ദുള്ളയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്