ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന ഇതിഹാസ ഗായിക ലതാ മങ്കേഷ്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. മുംബൈ കാന്‍ഡി ആശുപത്രിയിലായിരുന്നു പ്രിയ ഗായികയെ പ്രവേശിപ്പിച്ചത്. ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തന്നെയാണെങ്കിലും മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തെക്കാളും ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്.
ന്യൂമോണിയയും ബാധിച്ച ലതാ മങ്കേഷകര്‍ നീരിക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രിയ ഗായികയുടെ അസുഖം ഭേദമാകാന്‍ പ്രാര്‍ത്ഥനകളുമായി സിനിമാ ലോകം ഒന്നടങ്കം നേരത്തെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
ലതാ മങ്കേഷ്കറിന്റെ 90ാം പിറന്നാള്‍ ആഘോഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു നടന്നത്. പ്രിയ ഗായികയുടെ നവതി ഗംഭീരമായിത്തന്നെ ഇന്ത്യന്‍ സംഗീതലോകം കൊണ്ടാടിയിരുന്നു. ഭാരതരത്ന, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങി ബഹുമതികള്‍ നല്കി രാജ്യം ലതാ മങ്കേഷ്കറിനെ ആദരിച്ചിരുന്നു.