ദിലീപിനെ നായകനാക്കി എസ്.എല്‍. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന 'ജാക്ക് ആന്‍ഡ് ഡാനിയേലി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി . തമിഴ് നടന് അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
അഞ്ജു കുര്യനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. ദേവന്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ജനാര്ദ്ദനന്, ഇന്നസെന്റ്, അശോകന്, എന്നിവരാണ് മറ്റ് താരങ്ങള്‍.സ്പീഡ് ട്രാക്കിന് ശേഷം എസ്എല്‍ പുരം ജയസൂര്യയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. ആക്ഷന്‍ പ്രധാന്യമുള്ള ചിത്രമാണിത്.
ഷാന്‍ റഹ്മാന്, ഗോപി സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ തിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. സന്താനം കൃഷ്ണ രവിചന്ദ്രന്‍ ജാക്ക് ഡാനിയലിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു. പീറ്റര്‍ ഹെയിനാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. 2010 ല്‍ പുറത്തു വന്ന വന്ദേമാതരത്തിന് ശേഷം അര്ജുന് സര്‍ജ മലയാളത്തില്‍ എത്തുന്ന ചിത്രാണിത്. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ചിത്രം നവംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തും.