തിരുവനന്തപുരം : ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരക കേന്ദ്രം ഏര്‍പ്പെടുത്തിയ 2018 ലെ വേലുത്തമ്പിദളവ ദേശിയ അവാര്‍ഡ് ഫൊക്കാന പ്രസിഡന്റ് മാധവന് ബി നായര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിച്ചു.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങിലായിരുന്നു അവാര്‍ഡ് സമര്‍പ്പണം മലയാള നാടിന്റെ നന്മയാര്ന്ന പ്രവര്‍ത്തനങ്ങള്‍ തനിമ ചോരാതെ അമേരിക്കയിലും കാഴ്ച വയ്ക്കുന്നതാണ് മാധവന് ബി നായരുടെ പ്രത്യേകതയെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു .അവാര്‍ഡ് ദാന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി ഫ്രൊഫ .സി രവീന്ദ്ര നാഥ് ഉത്ഘാടനം ചെയ്തു .മറു നാട്ടില്‍ മലയാളി ശബ്ദം കേള്‍പ്പിച്ച മികവിന് ധീര ദേശാഭിമാനിയുടെ പേരിലുള്ള മാധവന് ബി നായരെ തേടിയെത്തിയത് അഭിമാനകരമെന്ന് അദ്ദേഹം പറഞ്ഞു .ഫൊക്കാന അതിന്റെ മികവ് കൊണ്ട് ലോകമലയാളികള്‍ക്കും സംഘടനകള്‍ക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
മുന്‍ ചീഫ് സെക്രട്ടറി ആര് .രാമചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു .ഡോ.എം.ആര് തമ്പാന്, വിളക്കുടി രാജേന്ദ്രന്,ഡോ.ബി .എസ് ബാലചന്ദ്രന്,ആര്.അജിത് കുമാര്‍, ജി.രാജീവ്, പോള്‍ കറുകപ്പിള്ളില്‍, ഡോ.ബാബു സ്റ്റീഫന്‍, കല്ലിയൂര്‍ ഗോപകുമാര്‍, രഞ്ജിത് പിള്ള, സുദര്ശനന് കാര്‍ത്തികപറമ്പില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കേരളത്തിലേയും അമേരിക്കയിലേയും സാമൂഹിക സാംസ്കാരിക രംഗത്തെ മികച്ച സേവനത്തിനാണ് ഫൊക്കാനാ പ്രസിഡന്റ് മാധവന് ബി നായര്‍ അര്‍ഹനായത് . 50,111 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ. വിളക്കുടി രാജേന്ദ്രന് ചെയര്‍മാനും ഡോ. രഞ്ജിത് പിള്ള, കല്ലിയൂര്‍ ഗോപകുമാര്‍ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞുടുത്ത്. എം.വി .രാഘവന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം .പി . വിരേന്ദ്ര കുമാര്‍, മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്, എം. ഡോ. ആര്. തമ്പാന് തുടങ്ങിയവര്‍ മുന്‍പ് ഈ പുരസ്!കാരത്തിനു അര്‍ഹരായിട്ടുണ്ട്.