കുവൈത്ത് സിറ്റി: മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഇടുക്കി സ്വദേശി റോയ് ആന്റണി (47) ആണ് മരണമടഞ്ഞത്. അല്‍ വസാന്‍ കന്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു റോയ്. ഭാര്യ ഷൈനി ഫര്‍വാനിയ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ്. റോജിന്‍ റോയി ആന്റണി, റൊവീന റോയി ആന്റണി എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍