ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.എ ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു
Published on 18 November, 2019
ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി (സിജെഐ) ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 13 മാസത്തിലേറെ ചീഫ് ജസ്റ്റിസായി അധികാരത്തില്‍ ഇരുന്ന ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ പിന്‍ഗാമിയായിട്ടാണ് ജസ്റ്റിസ് ബോബ്ഡെ (63) സ്ഥാനം ഏറ്റെടുത്തത്.
ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ കാലാവധി ഏകദേശം 17 മാസമാണ്, 2021 ഏപ്രില്‍ 23 ന് ഔദ്യോഗിക സ്ഥാനം അവസാനിപ്പിക്കും. അയോദ്ധ്യയിലെ തര്‍ക്ക സ്ഥലത്ത് ഒരു രാമക്ഷേത്രം പണിയുന്നതിനുള്ള ചരിത്രപരമായ വിധി പുറപ്പെടുവിച്ച അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് ഉള്‍പ്പെടെ നിരവധി പ്രധാന കേസുകളുടെ ഭാഗമായിരുന്നു ജസ്റ്റിസ് ബോബ്ഡെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല