മലപ്പുറം : മാനസികാസ്വാസ്ഥ്യമുള്ള അന്തേവാസിയുടെ കുത്തേറ്റ് തവനൂര്‍ പ്രതീക്ഷാഭവനിലെ അഞ്ച് പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഒരാളുടെ കണ്ണിനും മറ്റുള്ളവരുടെ വയറിനുമാണ് കുത്തേറ്റത്. അടുക്കളയില്‍നിന്ന് കത്തി കൈവശപ്പെടുത്തിയ യുവാവ് മറ്റുള്ളവരെ കുത്തുകയായിരുന്നെന്ന് പറയുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന പുരുഷന്മാര്ക്കുള്ള സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രമാണ് പ്രതീക്ഷാഭവന്‍. രണ്ടുവര്‍ഷം മുന്‍പ് കേന്ദ്രത്തിലെ അന്തേവാസി മറ്റു രണ്ടുപേരുടെ തലയില്‍ ആണിയടിച്ചു കയറ്റി ഗുരുതരമായി പരുക്കേറ്റിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് അന്ന് ആണി പുറത്തെടുത്തത്.