അബുദാബി കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ മാധ്യമ പുരസ്കാരം 'ഇ പത്രം' പ്രതിനിധി പി. എം. അബ്ദുല്‍ റഹിമാന്‍ സമ്മാനിച്ചു. ഓണ്‍ ലൈന്‍ മാധ്യമ രംഗത്തെ വ്യത്യസ്ഥമായ പ്രവര്‍ത്തന ങ്ങള് പരിഗണിച്ച് കൊണ്ടാണ് പുരസ്കാരം സമ്മാനിച്ചത്. പ്രമുഖ മാധ്യമ പ്രവര്ത്ത കനും പ്രവാസി ഭാരതി റേഡിയോ മാനേജിംഗ് ഡയറക്ടറുമായ കെ. ചന്ദ്രസേനന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 'നവ മാധ്യമങ്ങളും യുവചിന്തകളും'എന്ന വിഷയം മിഡില്‍ ഈസ്റ്റ് ചന്ദ്രിക അബുദാബി ബ്യൂറോ ചീഫ് റസാഖ് ഒരുമനയൂര്‍ അവതരിപ്പിച്ചു.
കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി. വി. നസീര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോക്ടര്‍ കെ. അന്‍സാരി, തൃശൂര്‍ ജില്ലാ കെ. എം. സി. സി. വനിതാ വിഭാഗം പ്രസിഡണ്ട് സബിതാ സെയ്തു മുഹമ്മദ്, ആര്. വി. ഹംസ കറുകമാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
തൃശൂര്‍ ജില്ലയിലെയും ഗുരുവായൂര്‍ മണ്ഡലത്തിലെയും ലീഗ് പ്രസ്ഥാനത്തിനും അബുദാബി കെ. എം. സി. സി. യുടെ വളര്‍ച്ചയിലും മുഖ്യ പങ്കുവഹിച്ച കടപ്പുറം പഞ്ചായത്തിലെ സമുന്നതനായ നേതാവ് ആയിരുന്ന പി. വി. ഹമീദ് മോന് എന്നവരുടെ പേരില്‍ പ്രഖ്യാപിച്ച പ്രഥമ പുരസ്കാരം,
കടപ്പുറം പഞ്ചായത്ത് നിവാസിയും അബുദാബിയിലെ മാധ്യമ കലാ സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായ പി. എം. അബ്ദുല്‍ റഹിമാന്‍ സമ്മാനിക്കുവാന്‍ കഴിഞ്ഞതില്‍ വളരെ അധികം ചാരിതാര്‍ഥ്യം ഉണ്ട് എന്ന് അബുദാബി കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
കെ. എം. സി. സി. തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കോയ തിരുവത്ര, യു. എ. ഇ. കടപ്പുറം പഞ്ചാ യത്ത് കോഡിനേഷന്‍ കമ്മിറ്റി ചെയര്മാന് സി. അലിക്കുഞ്ഞി ഹാജി, ട്രഷറര്‍ പി. വി ജലാല്‍, വൈസ് പ്രസിഡണ്ട് വി. പി. ഉമ്മര്‍, ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് വി. എം. മുനീര്‍, സെക്രട്ടറി ജലീല്‍ കാര്യടത്ത്, വൈസ് പ്രസിഡണ്ട് മുസ്തഫ വലിയകത്ത്, ഇസ്ലാമിക് സെന്റര്‍ പ്രതി നിധി കുഞ്ഞു മുഹമ്മദ്, പി. കെ. ബദറു, പുന്നയൂര്‍ കെ. എം. സി. സി.പ്രസിഡണ്ട് കബീര്‍, കടപ്പുറം പഞ്ചായത്ത് ഭാരവാഹികളായ അസീസ് സബ്ജി, നിഷാക് കടവില്‍, ശിഹാബ് കെ. എസ്., റഷീദ് ചാലില്‍, സെയ്തു മുഹമ്മദ് പി. എ., ഇക്ബാല്‍ പി. എം., മുനീര്‍ ഈസ്സ, ജാഫര്‍ എ. വി. എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി. ഫൈസല്‍ കടവില്‍ സ്വാഗതവും ട്രഷറര്‍ ജാഫര്‍ ബുഖാറയില്‍ നന്ദിയും പറഞ്ഞു.