കുവൈത്ത്: പ്രവാസി ഇന്ത്യക്കാര്‍ക്ക് സൗജന്യ നിയമ സഹായം നല്കുന്ന പ്രവാസി ലീഗല്‍ സെല്ലിന്റെ കുവൈത്ത് ചാപ്റ്റര്‍ ഉദ്ഘാടനം ഇന്നു വൈകുന്നേരം ആറിന് അല്‍ ഹമാരാ ഹോട്ടലില്‍ നടക്കും.
ഷെയ്ഖ് ദുയിജ് അല്‍ ഖലീഫ അല്‍ സബ ഉദ്ഘാടനം നിര്‍വഹിക്കും. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം അധ്യക്ഷത വഹിക്കും. പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ബാബു സി. ഫ്രാന്‍സിസ് , ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍, ട്രഷറര്‍ ഷൈനി ഫ്രാങ്ക്, കോഓര്‍ഡിനേറ്റര്‍ അനില്‍ മൂടാടി എന്നിവര്‍ പങ്കെടുത്തു സംസാരിക്കും.
സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുവാനുള്ള അവസരം ഉണ്ടായിരിക്കും.