ഹൃദയതാളം നിലച്ചൊരാ കുഞ്ഞുകിടാങ്ങള്‍ തന് ആത്മാവ് പൊറുക്കുമോ ആ ദുഷ്ടമനസ്സിന് വൈകൃതങ്ങള്‍. നരനോ നരിയോ നരാധ മരോയിവര്.
നീതിയാവുക നീതി പീഠമേ നിങ്ങള്‍ കലികാലത്തിന് കരുതലായീ വിളങ്ങുക വിശ്വസംസ്ക്കാരത്തിന്‍ ജ്വാലയായി മാറുക.
കന്യകമാരിവര് കാലത്തിന് പ്രദിനിധികള് കരുത്തരാവുക കര്‍മ്മനിരതരാവുക കാട്ടുമൃഗങ്ങള്‍ ഇനിയും വന്നുചേരാം.
എന്തിനധീരത ഇപ്പോള്‍ പൊരുതുക എല്ലാം നിങ്ങള്‍ അറിയേണം സൂര്യനായിമാറുക സുര്യകാന്തി പൂക്കളെ സ്വയം ജ്വലിക്കുക ജ്വലിപ്പി ക്കുക.
നിന്നിലണയാന്‍ കൊതിക്കുന്നവികൃത വൈകൃതങ്ങളെ. ആയിരം അഗ്നി നാളമായിമാറുക നിന്നെ കാംഷിക്കും മൃഗതുല്യരെ ദഹിപ്പിക്കുമാ അഗ്നിക്കുപോലു അഗ്നി ശുദ്ധിവരുത്തും കാലം വിദൂരമല്ല.
എങ്കില്‍ മാത്രമേ ഈ അവനിയും ശാന്തി നേടൂ. അകളങ്കിതമാകൂ അര്‍ഥപൂര്‍ണമാകൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല