ന്യൂ ഡല്‍ഹി : 2018ലെ ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ബിന്ദു അമ്മിണി നല്കിയ ഹര്‍ജിയിലായിരുന്നു പരാമര്‍ശം. വിപുലമായ ബെഞ്ച് കേസ് പരിഗണിക്കുന്നതിനാലാണ് വിധി അന്തിമമല്ലാത്തതെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ബിന്ദു അമ്മിണിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്നും രഹന ഫാത്തിമയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അതേസമയം ഈ ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് തന്നെ പരിഗണിക്കണോ എന്ന കാര്യത്തില്‍ ഈ ആഴ്ച തന്നെ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും