ലക്നൗ; ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. ജാമ്യത്തിലിറങ്ങിയ പ്രതിയടക്കമുള്ളവര്‍ ചേര്‍ന്ന് തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.പെണ്‍കുട്ടിയ്ക്ക് 85 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.യുവതിയെ നേരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളിലൊരാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.
ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോയിക്കൊണ്ടിരുന്ന യുവതിയെ വയലിലെത്തിച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
യുവതി കോടതിയിലേക്ക് പോകുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. . ബിജെപി എംഎഎല്‍എ ഉള്‍പ്പെട്ട ബലാല്‍സംഗ കേസില്‍, പിന്നീട് ഇരയായ യുവതി ക്കും കുടുംബത്തിനും നേരെയുണ്ടായ വധശ്രമം നടന്ന ഉന്നാവില്‍ത്തന്നെയാണ് പുതിയ സംഭവവും എന്നതാണ് ഏറെ ശ്രദ്ധേയം.
തന്നെ കൊല്ലാന്‍ ശ്രമിച്ചവരുടെ പേരുകള്‍ യുവതി പൊലീസിനോടു പറഞ്ഞിട്ടുണ്ട്. സ്വന്തം ഗ്രാമമായ ഉന്നാവില്‍ വച്ചു തന്നെ പീഡിപ്പിച്ചുവെന്നു കഴിഞ്ഞ മാര്‍ച്ചിലാണു യുവതി പരാതിപ്പെട്ടത്. ബലാത്സംഗം ചെയ്തുവെന്നും അതു ചിത്രീകരിച്ചുവെന്നുമായിരുന്നു പരാതി.