ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന് ലൈഫ് മെമ്പറും മുന്‍ സെക്രട്ടറിയുമായിരുന്ന കെ ഗോപിനാഥന് നായര്‍ (75) ഡിസംബര്‍ 7 ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനില് നിര്യാതനായി.
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റില്‍ ഉദ്യോഗസ്ഥന് ആയിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച ശേഷം കുടുംബ സമേതം ബ്രൂക്ക്ലിനില് താമസിച്ചുവരികയായിരുന്നു.
ഭാര്യ: ലീലാ ഗോപിനാഥ്, മക്കള്‍: സ്വപ്നാ നായര്‍, സ്മിതാ നായര്‍.
ഡിസംബര്‍ 9 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:00 മണിമുതല്‍ 4:00 മണി വരെയും, വൈകിട്ട് 6:00 മണിമുതല്‍ 9:00 മണിവരെയും തോമസ് എഫ് ഡാല്ടണ് ഫ്യൂണറല്‍ ഹോമില്‍ (Thoms F. Dalton Funeral Home, 125 Hillside Ave, North New Hyde Park, NY-11040) പ്രാര്‍ത്ഥന ഉണ്ടായിരിക്കും.
ഡിസംബര്‍10 ചൊവ്വാഴ്ച്ച രാവിലെ 8:00 മണി മുതല്‍ ഇതേ സ്ഥലത്ത് പ്രാര്‍ത്ഥനയും, തുടര്‍ന്ന് 10:00 മണി മുതല്‍ 10.30 വരെ അന്തിമ സംസ്കാര ചടങ്ങുകള്‍ നടക്കുന്നതാണ് (All Souls Crematorium, 72-02 Astoria Blvd, South East Elmhurst, NY 11370).
ബന്ധുമിത്രാദികള്‍ ഇതൊരു അറിയിപ്പായി കരുതണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ നായര്‍ 646 574 2413, അശോക് നായര്‍ 732 403 4464.