Image

ഏപ്രില്‍ ഒന്ന്‌ മുതല്‍ എല്ലാ വാഹന ഉടമകളും മൊബൈല്‍ നമ്‌ബര്‍ ലിങ്ക്‌ ചെയ്യണം

Published on 08 December, 2019
ഏപ്രില്‍ ഒന്ന്‌ മുതല്‍ എല്ലാ വാഹന ഉടമകളും മൊബൈല്‍ നമ്‌ബര്‍ ലിങ്ക്‌ ചെയ്യണം

കൊച്ചി : ഏപ്രില്‍ ഒന്ന്‌ മുതല്‍ എല്ലാ വാഹന ഉടമകളും മൊബൈല്‍ നമ്‌ബര്‍ വാഹന ഡേറ്റാബെയ്‌സുമായി ലിങ്ക്‌ ചെയ്യണം. വാഹന രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശം എന്നീ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ ഉടമയുടെ മൊബൈല്‍ നമ്‌ബര്‍ ലിങ്ക്‌ ചെയ്യണമെന്ന്‌ ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

മുമ്‌ബ്‌ വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക്‌ മൊബൈല്‍ നമ്‌ബര്‍ നിര്‍ബന്ധമല്ലായിരുന്നു. എന്നാല്‍ 2021 ഏപ്രില്‍ ഒന്ന്‌ മുതല്‍വാഹനവുമായി ബന്ധപ്പെട്ട്‌ ഏത്‌ സേവനങ്ങള്‍ക്കും മൊബൈല്‍ നമ്‌ബര്‍ വാഹന ഡേറ്റാബെയ്‌സുമായി ബന്ധിപ്പിക്കുക നിര്‍ബന്ധമാകുമെന്ന്‌ ഗതാഗത മന്ത്രാലയം നവംബര്‍ 29ന്‌ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങളാണ്‌ വാഹന ഡേറ്റാബെയ്‌സില്‍ ഉണ്ടാവുക. 25 കോടി വാഹന രജിസ്‌ട്രേഷന്‍ റെക്കോര്‍ഡുകളാണ്‌ മന്ത്രാലയത്തിന്റെ പക്കലുണ്ട്‌.

നോ-ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാനും, ഉടമസ്ഥാവകാശം കൈമാറാനും, രജ്‌സട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ അഡ്രസ്‌ മാറ്റാനുമെല്ലാം ഇനി മൊബൈല്‍ നമ്‌ബര്‍ ഡേറ്റാ ബെയ്‌സുമായി ബന്ധിപ്പിച്ചേ മതിയാകൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക