Image

ഡല്‍ഹി തീപിടുത്തം; മരണസംഖ്യ 43 ആയി, ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌ രിവാള്‍

Published on 08 December, 2019
ഡല്‍ഹി തീപിടുത്തം; മരണസംഖ്യ 43 ആയി, ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌ രിവാള്‍

ഡല്‍ഹിയിലെ അനന്ത്‌ഗഞ്ചില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ 43 ആയി. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഉത്തരദില്ലിയിലെ റാണി ഝാന്‍സി റോഡിലെ അനാജ്‌ മണ്ഡി എന്നയിടത്താണ്‌ പുലര്‍ച്ചെ അഞ്ച്‌ മണിക്ക്‌ തീ പിടിത്തമുണ്ടായത്‌. സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌ രിവാള്‍ ഉത്തരവിട്ടു.

ഫാക്ടറിയില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളാണ്‌ മരിച്ചവരില്‍ ഏറെയും. അഗ്‌നിബാധയുടെ കാരണം ഇതുവരെ അറിവായിട്ടില്ല. ഫാക്ടറിക്ക്‌ അകത്ത്‌ തീപിടിത്തമുണ്ടാകുമ്പോള്‍ ഏതാണ്ട്‌ 50 പേര്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു എന്നാണ്‌ വിവരം. 

തീ ആളിപ്പടര്‍ന്നതോടെ ആളുകള്‍ നിലവിളിച്ച്‌ പുറത്തേക്ക്‌ ഓടാന്‍ ശ്രമിച്ചു. എന്നാല്‍ വായുസഞ്ചാരമില്ലാത്ത ഫാക്ടറിയില്‍ തീ പെട്ടെന്ന്‌ ആളിപ്പടര്‍ന്നു. വിവരമറിഞ്ഞതോടെ മുപ്പത്‌ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത്‌ കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും ആളുകളെ രക്ഷിക്കാനായില്ല.

ബാഗ്‌ നിര്‍മ്മാണക്കമ്പനിയുടെ വര്‍ക്ക്‌ ഷോപ്പില്‍ നിന്നാണ്‌ തീ പടര്‍ന്നതെന്നാണ്‌ പ്രാഥമികവിവരം. നിരവധി ചെറു വ്യവസായക്കമ്പനികളും ചെറുഗോഡൗണുകളുമുള്ള പ്രദേശത്ത്‌, അതും പുലര്‍ച്ചെയാണ്‌, തീ ആളിപ്പടര്‍ന്നതെന്നത്‌ ഭീതി പരത്തി.

രക്ഷാപ്രവര്‍ത്തനം തുടങ്ങിയതോടെ, ഗുരുതരമായി പൊള്ളലേറ്റ കുറച്ച്‌ പേരെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കും ഹിന്ദു റാവു ആശുപത്രിയിലേക്കും എത്തിച്ചു. എന്‍ഡിആര്‍എഫിന്‍റെ സംഘവും തൊട്ടുപിന്നാലെ എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. 

നിലവില്‍ തീയണയ്‌ക്കാനായി വെള്ളം സ്‌പ്രേ ചെയ്യുന്നത്‌ അവസാനിപ്പിച്ച ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫും കെട്ടിടത്തിനകത്ത്‌ കയറി ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്ന്‌ പരിശോധിച്ച്‌ വരികയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക