ന്യൂഡല്‍ഹി: ഭാരതത്തിന്റെ ജനാധിപത്യത്തോടുള്ള വ്യതിചലിക്കാത്ത പ്രതിബദ്ധതയാണ്
ഇന്ത്യയുടെ വളര്‍ന്നുവരുന്ന ആഗോള പദവിക്ക് കാരണമെന്ന് പ്രധാനമന്ത്രി മന്മോഹന്
സിംഗ് വ്യക്തമാക്കി. പാര്‍ലമെന്റിന്റെ ആദ്യസമ്മേളനത്തിന്റെ അറുപതാം വാര്‍ഷിക
യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ്, നിയമസഭാ, പഞ്ചായത്ത്
തെരഞ്ഞെടുപ്പുകളിലെ വര്‍ധിച്ചുവരുന്ന വോട്ടിംഗ് ശതമാനം എന്നിവ ഇതിന്റെ
തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാല്‍ സഭാ നടപടികള്‍
തടസപ്പെടുത്തുന്ന നിര്‍ഭാഗ്യകരമായ നടപടികള്‍ ഒഴിവാക്കണമെന്നും സഭയുടെ അന്തസും
അഭിമാനവും വീണ്ടെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.