മേരീലാന്റ്: മലങ്കര ആര്‍ച്ച് ഡയോസിസിലെ ബാള്‍ട്ടിമോര്‍ സെന്റ് തോമസ് സിറിയന്‍
ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ പത്രോസ്-പൗലൂസ് ശ്ശീഹന്മാരുടെ
നാമത്തിലുള്ള പെരുന്നാള്‍ ജൂലൈ 17-ന് ഞായറാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ
ആഘോഷിക്കുന്നു.
ബാള്‍ട്ടിമോര്‍ ഇടവകാംഗവും പത്രോസ്-പൗലൂസ് ശ്ശീഹന്മാരുടെ
നാമത്തില്‍ സ്ഥാപിച്ചിട്ടുള്ള പ്രശസ്തമായ കോലഞ്ചേരി പള്ളി അംഗവുമായ സാബു ഓടോലില്
ആണ് ഈവര്‍ഷത്തെ പെരുന്നാള്‍ നേര്‍ച്ചയായി ഏറ്റുകഴിക്കുന്നത്. ഞായറാഴ്ച രാവിലെ
പത്തുമണിക്കാരംഭിക്കുന്ന വിശുദ്ധകുര്ബാനയ്ക്ക് ഇടവക വികാരിയും മലങ്കര ആര്‍ച്ച്
ഡയോസിസ് ഭദ്രാസന സെക്രട്ടറിയുമായ വെരി റവ. ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്കോപ്പ
മുഖ്യകാര്‍മികത്വം വഹിക്കും. മധ്യസ്ഥപ്രാര്‍ത്ഥന, നേര്‍ച്ച വിളമ്പ്
എന്നിവയുണ്ടായിരിക്കും. വിശുദ്ധരുടെ പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം
പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതംചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ബിജു
(പി.ആര്.ഒ, മലങ്കര ആര്‍ച്ച് ഡോയിസിസ്) അറിയിച്ചതാണിത്.