സിഡ്നി: പാപ്പുവ ന്യൂ ഗിനിയില്‍ ശക്തമായ ഭൂചലനം. റിക്റ്റര്‍ സ്കെയ്ലില്‍
ആറു രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ
രേഖപ്പെടുത്തിയിട്ടില്ല. ന്യൂ ബ്രിട്ടണ് മേഖലയിലാണു ഭൂചലനം
അനുഭവപ്പെട്ടത്. ന്യൂ ബ്രിട്ടണ് ദ്വീപിലെ കിംബീ നഗരത്തില്‍ നിന്നു 29
മൈല്‍ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍
സര്‍വെ അറിയിച്ചു.
സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രാദേശികസമയം, രാവിലെ 11 മണിയോടെയാണ് ഭൂചലനമുണ്ടായത്. ലോകത്ത്
ഏറ്റവുമധികം ഭൂചലനം ഉണ്ടാകുന്ന പസഫിക് റിംഗ് ഓഫ് ഫയറിലാണു പാപ്പുവ ന്യൂ
ഗിനി സ്ഥിതി ചെയ്യുന്നത്. 1998 ല്‍ ഭൂചലനത്തെത്തുടര്‍ന്ന് ഇവിടെയുണ്ടായ
ഭൂചലനത്തില്‍ രണ്ടായിരത്തിലധികം പേരാണു മരിച്ചത്.