സനാ: യെമനില്‍ പ്രകൃതി വാതക പൈപ്പ്ലൈനിനു നേരെ തീവ്രവാദി ആക്രമണം.
സ്ഫോടനത്തില്‍ പൈപ്പ്ലൈന് തകര്‍ന്നു. യെമന്‍ എല്‍എന്‍ജിയുടെ പൈപ്പ്ലൈനിനു
നേരെയാണ് ആക്രമണമുണ്ടായത്. ജീവനക്കാര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ്
സ്ഫോടനമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം, ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. അറേബ്യന്‍ മേഖലയിലെ സജീവ
ഭീകരസംഘടനയായ അല്‍ ക്വയ്ദയാണ് ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നതായും
എന്നാല്‍ ഇതുവരെ സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും
അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് വാതക പൈപ്പ്ലൈനിനു നേരെ
ആക്രമണമുണ്ടാകുന്നത്. നേരത്തെയുണ്ടായ സ്ഫോടനങ്ങളില്‍ തകര്‍ന്ന
പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വാതക വിതരണം തുടങ്ങിയത്
ഏപ്രിലിലായിരുന്നു.