ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരന് വധത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ഡല്‍ഹി വൈസ് പ്രസിഡന്റ് സിറാജ് ഉദുമ രാജിവച്ചു. സിപിഎമ്മില്‍ ജനാധിപത്യ ധ്വംസനമാണ് നടക്കുന്നതെന്നും എന്‍എസ്യുവില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സിറാജ് പറഞ്ഞു. ദേശീയതലത്തില്‍ വര്‍ഗീയ സംഘടനകള്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനം നടത്താന്‍ കോണ്‍ഗ്രസിനെ കഴിയുവെന്നും സിറാജ് കൂട്ടിച്ചേര്‍ത്തു.
വി.എസ് പക്ഷക്കാരനായ സിറാജ് കേരളത്തിലായിരിക്കേ എസ്എഫ്.ഐ കോളജ് യൂണിയന് പ്രതിനിധിയുമായിരുന്നു.