തിരിയേഴും കത്തിപ്പരന്നൊഴുകും
നറുനിലാവിന്‍ പരിരംഭണത്തില്‍
ഒരുകൊച്ചുപൈതല്
പോല്‍ വീണുറങ്ങി
ഒരു ചെറു പൂമൊട്ടു പാതിരാവില്‍
ഒരു
ശോകഗാനത്തിന്നീരടിയില്
അവളുടെയന്തരംഗം വിതുമ്പി
അറിയാത്ത വിരഹത്തിന്
വേദനയില്‍
അനുനിമിഷം വിങ്ങി, നിശ്ശബ്ദമായ്
ഒരു
ദലമര്മ്മരമവളെയുണര്ത്തിയാ
മലരിന് മിഴികള്‍
നിറഞ്ഞൊഴുകി
ഒരുകുഞ്ഞുചിറകിന്റെക താളത്തില്‍ മുഴുകുവാ
നവളുടെ ഹൃദയം
നിറഞ്ഞുനിന്നു
ഇവിടെയല്ലെന്നിടം, തലചായ്ക്കും ഞാന്‍ നാളെ
യൊരു
ചെറുശലഭത്തിന് ചിറകിണയില്‍
അതിനിടെ ഞാനൊരു ബലിപുഷ്പമാകുമോ
ഒരു
പൂജാവേളയിലര്ച്ചനയ്ക്കായ്?