കുടിവെള്ള പദ്ധതികള്‍ക്കായി കേന്ദ്രത്തോട് 5000 കോടി രൂപ ആവശ്യപ്പെടുമെന്ന് പി.ജെ. ജോസഫ്
Published on 24 May, 2012
ന്യൂഡല്‍ഹി: സംസ്ഥാനത്തെ കുടിവെള്ള പദ്ധതികള്‍ക്കായി 12-ാം പഞ്ചവത്സര
പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിനോട് 5,000 കോടി രൂപ ആവശ്യപ്പെടുമെന്ന്
ജലവിഭവ മന്ത്രി പി.ജെ. ജോസഫ്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം. 12-ാം പഞ്ചവത്സര പദ്ധതിയില്‍
ശുദ്ധജലവിതരണത്തിനായി വിഹിതം ഉയര്‍ത്താന്‍ തീരുമാനച്ചിട്ടുണ്ടെന്ന് അദ്ദേഹം
ചൂണ്ടിക്കാട്ടി.
പഴക്കമുള്ള പൈപ്പ് ലൈനുകളെല്ലാം മാറ്റി സ്ഥാപിക്കണം. ആസ്ബറ്റോസ്
പൈപ്പുകളെല്ലാം പൊട്ടിപ്പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവയും മാറ്റി
സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തീരപ്രദേശങ്ങളില്‍ കടല്‍വെള്ളം
ശുദ്ധീകരിച്ച് വെള്ളം കൊടുക്കാനായി ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം
വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല