കൊയിലാണ്ടി: ടി.പി ചന്ദ്രശേഖരന്റെ ഭാര്യാ സഹോദരിയും സി.പി.എമ്മിന്റെ മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.കെ.തങ്കം അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്കി. പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കഴിഞ്ഞ ദിവസമാണ് ഒന്നര മാസത്തേക്കുളള ലീവ് അപേക്ഷ നല്‍കിയത്.
മൂടാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്ററാണ് ഇവര്‍. ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്ന് തങ്കം രാജിവെയ്ക്കാനൊരുങ്ങിയിരുന്നു. എന്നാല്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജിതീരുമാനം വേണ്ടെന്നുവെച്ചത്.