ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിച്ചു: വന്‍ ദുരന്തം ഒഴിവായി
Published on 27 May, 2012
മുംബൈ: ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിനില്‍
തീപിടുത്തം. 158 യാത്രക്കാരുമായി റിയാദില്‍ നിന്നും മുംബൈയിലെത്തിയ ജെറ്റ്
എയര്‍വെയ്സ് വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടത്.
ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ഇടത് എന്‍ജിനിലാണ് തീപിടുത്തം ഉണ്ടായത്.
പുലര്‍ച്ചെ 5.40 ഓടെയാണ് വിമാനം മുംബൈയിലെത്തിയത്. എന്‍ജിനില്‍
തീപിടിച്ചതായ മുന്നറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ പൈലറ്റ് ഈ എന്‍ജിന്റെ
പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. ലാന്‍ഡിംഗിന് ശേഷവും തീ കണ്ട
ഭാഗത്തുനിന്നും പുക ഉയരുന്നുണ്ടായിരുന്നു. സാങ്കേതിക തകരാറാണ്
തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല