ഹാള്‍ ടിക്കറ്റ് തര്‍ക്കം: സ്വാശ്രയ മെഡി. മാനേജ്മെന്റ് പ്രവേശന പരീക്ഷ വൈകി
Published on 31 May, 2012
കോഴിക്കോട് : ഹാള്‍ ടിക്കറ്റ് വിതരണവുമായി
ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റിന്റെ
എംബിബിഎസ് പ്രവേശന പരീക്ഷ ഒന്നേമുക്കാല്‍ മണിക്കൂര്‍ വൈകി. രക്ഷിതാക്കളും
അധികൃതരും തമ്മിലുണ്ടായ തര്‍ക്കമാണ് പരീക്ഷ വൈകിപ്പിച്ചത്.
ചാത്തമംഗലം എംഇഎസ് രാജ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ വെച്ചായിരുന്നു പരീക്ഷ.
രാവിലെ 9.30 ന് ആരംഭിക്കേണ്ട പരീക്ഷ 11.15 ഓടെയാണ് ആരംഭിച്ചത്. ഇതിനിടെ
പരീക്ഷ പ്രഹസനമാണെന്ന് ആരോപിച്ച് പരീക്ഷാകേന്ദ്രത്തിലേക്ക് എഐഎസ്എഫ്
പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് പരീക്ഷാകേന്ദ്രത്തിന് സമീപം
പോലീസ് തടഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല