കരിപ്പൂരില്‍ വിമാന അപകടം. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നു തെന്നിമാറി അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റടക്കം മൂന്നു പേര് മരിച്ചുവെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ദുബായില്‍ നിന്നും കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ആണ് അപകടത്തില്‍ പെട്ടത്. മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറുകയായിരുന്നു.
ആറ് ജീവനക്കാര്‍ ഉള്‍പ്പെടെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 10 കുട്ടികളുമുണ്ട്. ദുബായില്‍ നിന്നും കോഴിക്കോട്ടേക്ക് എത്തിയ എയര്‍ ഇന്ത്യയുടെ IX-1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.45 ന് ലാന്‍ഡിംഗിനിടെയായിരുന്നു അപകടം. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്.
50 അടി താഴ്ചയിലേക്കാണ് വിമാനം പതിച്ചിരിക്കുന്നത്. വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും വേര്‍പെട്ട നിലയിലാണ്. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വിമാനത്തില്‍ 170-ല്‍ അധികം യാത്രക്കാരും ആറ് ജീവനക്കാരും ആണ് ഉണ്ടായിരുന്നത്.
അപകടം നടന്ന ഉടന്‍ തന്നെ വിമാനത്താവളത്തിലെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ 24 ആംബുലന്‍സുകള്‍ രംഗത്തുണ്ട്. മഴമൂലം രക്ഷാപ്രവര്‍ത്തനത്തിന് നേടിയ തടസ്സം നേരിടുന്നുണ്ട്