മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ നിശ്ചയിച്ച് സമയത്ത് റിലീസ് ചെയ്യാന്‍ കഴിയാത്തതില്‍ ഒരു പോലെ ദുഖവും സന്തോഷവുമുണ്ടെന്നു പറയുകയാണ് സഹനിര്‍മ്മാതാക്കളില്‍ ഒരാളായ റോയ് സി.ജെ. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റിണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവാണ് ഇദ്ദേഹം.
``ഇതിനെ ഭാഗ്യമെന്നോ യാദൃശ്ചികമെന്നോ പറയാം. ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ആന്റണി പെരുമ്പാവൂരിനൊപ്പം ഞാനും ഭാഗഭാക്കാണ്. ജോലികളെല്ലാം പൂര്‍ത്തിയാക്കിയിരുന്ന ചിത്രം മാര്‍ച്ച് 26 ന് തിയേറ്ററുകളില്‍ എത്തിക്കാമെന്ന് കരുതിയതാണ്. പക്ഷേ കഴിഞ്ഞില്ല.
അതിലെനിക്ക് ദുഖമുണ്ട്. പക്ഷേ സന്തോഷവുമുണ്ട്. കാരണം കോവിഡ് പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ പൂട്ടിയിരുന്നു. ഇതിനെയാണ് ഒരേ സമയം ദുഖവും സന്തോഷവുമെന്ന് പറയുക.'' റോയ് സി.ജെ കുറിച്ചു.
കോവിഡ് മൂലം സിനിമാ മേഖലയാകെ കനത്ത പ്രതിസന്ധിയിലാണ്. ഇതിനിടെ വലിയ മുതല്‍മുടക്കില്‍ ചിത്രീകരിച്ചതും റിലീസ് നീട്ടി വയ്ക്കേണ്ടി വന്നതുമായ സിനിമയാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം പ്രഖ്യാപന സമയത്തു തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.