ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടിയിലേക്ക് അടുക്കുന്നു. 29,636,471 പേര് ഇതിനകം കൊവിഡ് ബാധിതരായി. 936,296 പേര് ഇതുവരെ മരണമടഞ്ഞു. 21,426,377 പേര് രോഗമുക്തരായി. 7,273,798 പേര് ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക കൊവിഡ് സ്ഥിരീകരിച്ചു. 4000 ഓളം പേര് മരണമടഞ്ഞു.
അമേരിക്കയില്‍ 6,769,655(+20,366) പേര് രോഗികളായി. 199,707 (+707) പേര് മരണമടഞ്ഞു. ഇന്ത്യയില്‍ 5,018,034(+91,120) പേരിലേക്ക് കൊവിഡ് എത്തി. 82,088 (+1,280 ) പേര് മരണമടഞ്ഞു. ബ്രസീലില്‍ കൊവിഡ് ബാധിതര്‍ 4,356,690(+7,146) ആയി. 132,297 (+180) പേര് മരണമടഞ്ഞൂ. പെറുവില 733,860 പേര് മരാഗികളും 30,812 മരണവും സംഭവിച്ചു.
കൊളംബിയയില്‍ 721,892 പേര് രോഗികളായപ്പോള്‍ 23,123 പേര് മരണമടഞ്ഞു. മെക്സിക്കോയില്‍ 671,716(+3,335) പേര് കൊവിഡ് ബാധിതരായപ്പോള്‍ 71,049(+228) പേര് മരണമടഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 650,749 പേരിലേക്ക് വൈറസ് എത്തി. 15,499 പേര് മരണമടഞ്ഞു.
സ്പെയിനില്‍ 603,167(+9,437) പേര് കൊവിഡ് ബാധിതരായി. 30,004(+156) പേര് മരണമടഞ്ഞു. അര്‍ജന്റീനയില്‍ 565,446 രോഗികളുണ്ട്. 11,710(+43) പേര് മരണമടഞ്ഞു.