ഡല്‍ഹി: ഇസ്രയേലുമായി നിലവില്‍ ശക്തമായി തുടരുന്ന ആയുധ കരാറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ. ഹൈ ടെക് ആയുധ സംവിധാനങ്ങള്‍ വികസിപ്പിക്കുവാനും നിര്മ്മിക്കുവാനുമുളള സഹകരണമാണ് ഇന്ത്യ- ഇസ്രയേല്‍ പുത്തന്‍ കരാറിലൂടെ ഉദ്ദേശിക്കുന്നത്.
ഇതിലൂടെ ഇരു രാജ്യങ്ങളും ഒരുമിച്ച് പുതിയ തരം ആയുധങ്ങള്‍ നിര്‍മ്മിക്കാനും അവ ആവശ്യമായ സൗഹൃദരാജ്യങ്ങളില്‍ വിതരണം ചെയ്യാനുമാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് ഇന്ത്യ-ഇസ്രയേല്‍ പ്രതിരോധ സെക്രട്ടറിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
സാങ്കേതിക വിദ്യാ കൈമാറ്റം, ആയുധ നിര്‍മ്മാണ വികസന സഹകരണം, സാങ്കേതികവിദ്യാ സുരക്ഷ, നിര്‍മ്മിത ബുദ്ധി, മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യകള്‍ നല്‍കുക എന്നിവയിലെ സഹകരണത്തിനാണ് തീരുമാനമായിരിക്കുന്നത്. നിലവില്‍ ഇന്ത്യയ്ക്ക് ആയുധ കരാറുളളതില് പ്രധാനപ്പെട്ട നാല് രാജ്യങ്ങളിലൊന്ന് ഇസ്രയേലാണ്. റഷ്യ, അമേരിക്ക, ഫ്രാന്‍സ് എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. പ്രതിവര്‍ഷം ഒരു ലക്ഷം കോടി ഡോളറിന്റെ ആയുധവ്യാപാരമാണ് ഇസ്രയേലുമായി ഇന്ത്യ നടത്താറ്.