മിനിസ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി പിന്നാലെ ബിഗ്ബോസിലെത്തി പ്രണയത്തിലായ ജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. കഴിഞ്ഞ മേയില്‍ വിവാഹിതരായ ഇവര്‍ ഇപ്പോള്‍ ഒരു കുഞ്ഞതിഥിക്കായി കാത്തിരിക്കയാണ്.
അഞ്ചു മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍ പേളി മാണി. മാര്‍ച്ചിലാണ് കുഞ്ഞെത്തുന്നതെന്നും കുഞ്ഞിന്റെ വിശേഷങ്ങളും പങ്കുവച്ച് പേളി എത്തിയിരുന്നു. അച്ഛനാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ശ്രീനിഷ് അരവിന്ദ്. ഗര്ഭവിശേഷങ്ങളെല്ലാം പേളി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ മക്കളായ പേളിയെയും റേച്ചലിനെയും കുടുംബത്തിലേക്ക് എത്തുന്ന കുഞ്ഞതിഥിയെകുറിച്ചും മരുമകന് ശ്രീനിഷിനെ പറ്റിയുമെല്ലാം മനസുതുറന്നിരിക്കയാണ് പേളിയുടെ പിതാവും മോട്ടിവേഷണല്‍ സ്പീക്കറുമായ മാണിപോള്‍
പേളി- ശ്രീനിഷ് പ്രണയം ബിഗ് ബോസിനകത്തെ ഒരു സ്റ്റോറി ലൈന്‍ ആണെന്നാണ് താനാദ്യം കരുതിയതെന്നാണ് മാണിപോള്‍ പറയുന്നത്. ' പേളി ബിഗ് ബോസില്‍ ഇരിക്കുമ്ബോള്‍ ഞാന്‍ ബിഗ് ബോസ് കണ്ടിരുന്നില്ല.
നെഗറ്റീവ് ചിന്തകളില്‍ നിന്നും കണ്ണീര് സീരിയലുകളില്‍ നിന്നും മാറി നില്‍ക്കണമെന്നാണ് ഞാനെല്ലാവരോടും പറയുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് കണ്ടിരുന്നില്ല. പേളിയ്ക്ക് വോട്ടും ചെയ്തിരുന്നില്ല,' മാണി പോള്‍ പറഞ്ഞു. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം മുന്‍പു തന്നെ പേളിയ്ക്ക് നല്‍കിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പേളി അവിടെ തെറ്റായ തീരുമാനം എടുത്തോ എന്ന് ഞാന്‍ പേടിച്ചിരുന്നു. ഷോയ്ക്ക് അകത്തെ പേളിയുടെ മാനസികാവസ്ഥ ശരിയല്ലായിരുന്നു. ഏറിപ്പോയാല്‍ മൂന്നാഴ്ച നില്ക്കും എന്ന കണക്കുക്കൂട്ടലില്‍ പോയതായിരുന്നു പേളി. മൂന്നാഴ്ചയ്ക്കുള്ള ഡ്രസ്സുകളെ കൊണ്ടുപോയിരുന്നുമുള്ളൂ. പക്ഷേ അവസാനം വരെ നില്‍ക്കേണ്ടി വന്നു.'
ശ്രീനിഷിന്റെ ഫോട്ടോ ആദ്യം മകള്‍ കാണിച്ചു തന്നപ്പോള്‍ ബാഹുബലിയിലെ പയ്യനാണെന്നാണ് കരുതിയതെന്നും അഹങ്കാരിയായിരിക്കുമെന്ന് തോന്നിയെന്നും മാണി പോള്‍ പറഞ്ഞു.
'എന്നാല്‍ ശ്രീനിഷ് വളരെ ടോളറന്റ് ആണ്. സിമ്ബിള് ബോയ്. പേളിക്ക് പറ്റിയ പയ്യനാണ്. അവര്‍ സത്യത്തില്‍ ഐഡിയല്‍ കപ്പിളാണ്,' അഭിമുഖത്തില്‍ മാണി പോള്‍ പറയുന്നതിങ്ങനെ.
തങ്ങളുടെ ആദ്യകണ്മണിയെ കാത്തിരിക്കുകയാണ് പേളിമാണിയും ശ്രീനിഷ് അരവിന്ദും