മുംബൈ: കഴിഞ്ഞ ദിവസം മുംബൈയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പോലീസ്
കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു. ഗുജറാത്ത് സ്ഫോടനക്കേസിലെ പ്രതിയായ അഫ്സല്
ഉസ്മാനിയുടെ സഹോദരനായ ഫായിസ് ഉസ്മാനി എന്നയാളാണ് മരിച്ചത്. പോലീസ് പീഡനമാണ്
മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, പോലീസ് ഈ ആരോപണം നിഷേധിച്ചു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ഫായിസ് ഏതാനും ദിവസങ്ങളായി അതിനുള്ള മരുന്ന്
കഴിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
ചോദ്യംചെയ്യലിനുശേഷം അവശനായതിനെ
തുടര്‍ന്നാണ് ശനിയാഴ്ച വൈകീട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ, ഫയസ് ഉസ്മാന് മരിച്ച സംഭവത്തില്‍ സിഐഡി
അന്വേഷണത്തിന് ഉത്തരവിട്ടു. മഹാരാഷ്ട്ര ഡിജിപി അജിത് പരാസ്നിസ് ആണ്
അന്വേഷണത്തിന് ഉത്തരവിട്ടത്.