നന്ദി ആരോട് പറയേണ്ടു!
ഫാസിസത്തിൻറ്റെ വായിൽനിന്നും അമേരിക്കയെ രക്ഷിച്ച രാജ്യ സ്നേഹികളായ 80 മില്ല്യന് വോട്ടര്മ്മാര്ക്ക് നന്ദി.
ലോക ജനാധിപതിൻറ്റെ കാവൽ ഭടൻമ്മാരായ അമേരിക്കയിൽ; ജനാധിപത്യത്തിൻറ്റെ തൊണ്ടയിൽ ഫാസിസത്തിൻറ്റെ കാൽമുട്ടുകൾ അമരുന്നത്കണ്ട് ലോക ജനത നിസ്സഹായരായി. ഭൂഗോളത്തിൽ എപ്പോൾ എവിടെയൊക്കെ ജനാധിപത്യം അക്രമിക്കപ്പെടുമ്പോൾ സഹായവുമായി ഓടി എത്തുന്ന അമേരിക്കൻ ജനതക്ക് എന്ത് സംഭവിച്ചു എന്ന് പണ്ഡിതനും പാമരനും പകച്ചുനിന്നു. അമേരിക്കൻ രാജ്യസ്നേഹികൾ സട കുടഞ്ഞു എണീറ്റു, അവർ; രാഷ്ട്രീയ ഫാസിസത്തിനും, മത വിശ്വസ ഫാസിസത്തിനും എതിരായി വോട്ടുചെയ്തു; അമേരിക്കയേയും ജനാധിപത്യത്തെയും രക്ഷിച്ചു. - നിങ്ങൾക്ക് നന്ദി.
ഇന്നുമുതൽ നമ്മൾ നമ്മൾ ദേശീയതലത്തിൽ താങ്ക്സ് ഗിവിങ് ആഘോഷിക്കുന്നത് ജനാധിപത്യത്തിൻറ്റെ പുനർജന്മ്മത്തെ ആദരിക്കുവാൻ ആയിരിക്കണം. വളരെ വിവാദപരമായ ടർക്കി താങ്ക്സ് ഗിവിങ്; അഭയം നൽകിയ അമേരിക്കൻ ആദിവാസികളെ കൊന്ന ക്രൂരതയുടെ ഓർമ്മകൾ ആണ്.
ലോകത്തു എല്ലായിടത്തും കോവിവിഡ് മൂലം രൂക്ഷമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, മറ്റു രാഷ്ട്രങ്ങൾ എല്ലാംതന്നെ അവയെ നേരിടുവാൻ ആവുന്ന ശ്രമിച്ചു. എന്നാൽ അത് വെറും കള്ള കഥ എന്ന് അമേരിക്കൻ ഭരണകൂടം പ്രഖ്യാപിച്ചു, പ്രചരിപ്പിച്ചു, നിസ്സഹായരായ അനേകായിരങ്ങൾ മരിച്ചു എന്നിട്ടും മനംമാറാത്ത വീണ വായനക്കാർ -നീറോകൾ. ഇമ്പിച്ചു ചെയ്തിട്ടും ഒഴിയാത്ത ബാധ, രാജ്യത്തെയും ജനത്തേയും അവഗണിച്ച സെനറ്റർമാർ, ഇലക്ട്രൽ കോളജിനെ വശീകരിച്ചു, അട്ടിമറിച്ചു വീണ്ടും കുറ്റ കൃത്യങ്ങളിലൂടെ, കൃത്രിമങ്ങളിലൂടെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന സേച്ഛാധിപതി, വീണ്ടുമൊരു രക്ത രൂഷിത ഫ്രഞ്ച് വിപ്ലവം ആഹ്വാനം ചെയ്ത രണ്ടാം ഹിറ്റ്ലർ. -ഇവരെയെല്ലാം സമാധാനപരമായ വോട്ടിങ്ങിലൂടെ തോൽപ്പിച്ച എല്ലാ നല്ല മനുഷ സ്നേഹികൾക്കും നന്ദി.
ഉറക്കൻ തൂങ്ങി, വയസ്സൻ , വിക്കൻ എന്നൊക്കെ ഫാസിസ്റ്റുകൾ അപഹസിച്ച ബയിഡൺ ഇന്നേവരെ ആർക്കും ലഭിക്കാത്തതിൽ അധികം വോട്ടുകൾ നേടി ജയിച്ചു. ഇത്രയും വോട്ടുകൾ ട്രമ്പ് എന്തിനെ പ്രതിനിധികരിക്കുന്നുവോ അതിനോടുള്ള വെറുപ്പും പ്രതിഷേധവും ആണ്. വെള്ളക്കാരുടെ മേധാവിത്വത്തെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്ത ട്രംപിനെ താഴെയിറക്കിയ മനുഷ സ്നേഹികൾക്ക് നന്ദി.
നമ്മുടെ ലോക്കൽ നികുതിയുടെ ഭൂരിഭാഗവും മിക്കവാറും സ്കൂൾ ടാക്സ് ആണ്- എന്നാൽ സ്കൂൾ ബഡ്ജറ്റ് വോട്ടിങ് റേറ്റ് ശരാശരി 10% ആണ്. പൊതു തിരഞ്ഞെടുപ്പുകളിലും പൊതുവെ വോട്ട് ചെയ്യുന്നവരുടെ ശതമാനം വളരെ കുറവ് ആണ്.
2016 ൽ 200 മില്യൺ രജിസ്റ്റേർഡ് വോട്ടറൻമ്മാരിൽ 138 മില്യൺ പേർ =58 % ആൾകാർ മാത്രമേ വോട്ട് ചെയ്തുള്ളൂ. 2020 ൽ 239 മില്യൺ പേർ വോട്ട് ചെയ്യുവാൻ രെജിസ്റ്റർ ചെയ്തു. എന്നിട്ടും 73.7 % പേർ മാത്രമേ വോട്ട് ചെയ്തുള്ളു. അതിൽ 51.11 % = 80+ മില്യൺ ബയിടനും; 47.18 % = 74 മില്യൺ വോട്ടുകൾ ട്രമ്പും നേടി. 85 മില്യൺ ആൾക്കാരിൽ ചിലർ ഇതര സ്ഥാനാർത്ഥികൾക്കു വോട്ട് ചെയ്തു, എന്നാൽ ഭൂരിഭാഗവും വോട്ട് ചെയ്തില്ല, 2016 നിലെപോലെ. ജനാധിപത്യത്തിൻറ്റെ പുരോഗതിക്ക് വേണ്ടിയ പ്രവണത അല്ല ഇത്.
2016 ൽ ന്യൂന പക്ഷത്തിൻറ്റെ പ്രസിഡണ്ട് ആയിരുന്നു ട്രമ്പ്. എന്നാൽ നാല് വർഷംകൊണ്ട്, നാൽപ്പതു വർഷംകൊണ്ട് പരിഹരിക്കാവുന്നതിൽ ഏറെ, പരിഹരിക്കാൻ ആവാത്ത പ്രശ്നങ്ങളും നഷ്ടങ്ങളും ട്രമ്പ് ഉണ്ടാക്കി. കൂടുതൽ പേർ വോട്ട് ചെയ്താൽ മാത്രമേ ജനഹിതവും, ജനാധിപത്യവും നിലനിൽക്കയുള്ളു എന്ന് വ്യക്തം. ഇ സത്യം മനസ്സിലാക്കി കൂടുതൽ പേർ 2020 ൽ വോട്ട് ചെയ്തു, ജനധിപത്യത്തെ രക്ഷിച്ചു- നിങ്ങൾക്ക് നന്ദി.
ട്രമ്പും കൂട്ടുകാരും എത്രയും കുറച്ചു വോട്ടർമാർ വോട്ട് ചെയ്യുവാൻ ആഗ്രഹിക്കുകയും ലക്ഷ്യം നേടാൻ പല കൂതറ കുതന്ത്രങ്ങളും കുറ്റങ്ങളും ചെയ്തു. പല കാരണങ്ങൾ പറഞ്ഞു അനേക ലക്ഷങ്ങളുടെ വോട്ട് അവകാശം ഇല്ലാതാക്കി. ജെറി മാൻഡറിങ്ങിലൂടെ പലരുടെയും ജയം ഉറപ്പാക്കി, മെയിൽ വോട്ടുകൾ സ്ലോ ആക്കി, അതുമൂലം താസിച്ചു എത്തിയ വോട്ടുകൾ എണ്ണാൻ പാടില്ല എന്ന് ഇപ്പോഴും ലോ സൂട്ടുകൾ, 30 ൽ അധികം വ്യജ കേസ്സുകൾ, ഭീഷണി, നീണ്ട ലയിനുകൾ, പോളിംഗ് സ്റ്റേഷൻ കുറക്കുക, വോട്ടിങ് ഫലം അട്ടിമറിക്കപ്പെട്ടു എന്ന തുടരെയുള്ള വ്യജ വാർത്തകൾ- അങ്ങനെ അനേകം തന്ത്രങ്ങൾ നിമിത്തം വീണ്ടും വ്യജത്തിലൂടെ അധികാരത്തിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ച ട്രംപിനെ എതിർത്ത് വോട്ട് ചെയ്ത എല്ലാവർക്കും -നന്ദി.
കോവിഡ്, പ്രവ്ഡ്ബോയ്സ്, ഭീഷണി മുഴക്കിയ ട്രമ്പ് അനുയായികൾ, ജൂലിയാനിയുടെ കള്ള ക്കേസുകൾ, തപാൽ വോട്ടുകളുടെ തടയൽ, ഇവയെ ഒക്കെ പുറംതള്ളി, സ്വന്തം രാഷ്ട്രീയത്തെ മാറ്റിവെച്ചു, നിഷ്പക്ഷമായും കഴിവതും സമാധാനപരമായി പോളിങ് & കൗണ്ടിങ് നടത്തിയ എല്ലാ ജോലിക്കാർക്കും വോളണ്ടിയേഴ്സിനും നന്ദി.
പൗര സ്വാതന്ത്രം എന്നത് എന്ത് തോന്യവാസവും കാട്ടുവാനുള്ള ലയിസെൻസ് അല്ല. ലിബേർട്ടി എന്നാൽ നിയമ വിദേയമായ സ്വാതന്ത്രം ആണ്. പൗര സ്വാതന്ത്രത്തിൻറ്റെ മഹനീയത മനസ്സിൽ ആക്കിയവർ 80 മില്യൺ വോട്ടർമാർ. പൗര സ്വാതന്ത്രം നിലനിക്കുവാൻ നിഷ്പക്ഷമായ കോടതി ആവശ്യമാണ്. അമേരിക്കയിലെ കോടതികളിൽ ഭൂരിഭാഗവും റിപ്പപ്ലിക്കൻ ജഡ്ജികൾ ആണ്. ട്രമ്പിന് അനുകൂലമായി മാത്രമേ ഇവർ വിധിക്കുകയുള്ളു എന്ന് ട്രംപ് പ്രതീക്ഷിച്ചു, ട്രമ്പിൻ്റെ പ്രതീക്ഷയെ പൊതുജനം ഭയക്കുകയും, നീതി ലഭിക്കില്ല എന്ന പൊതുധാരണ ഉണ്ടാവുകയും ചെയ്തു. ജസ്റ്റിസ് ഡിപ്പാർട്മെൻറ്റിൻ്റെ നീക്കങ്ങളും കൂടുതൽ ആശങ്ക ഉണ്ടാക്കി. എന്നാൽ ഇലക്ഷൻ ഫലങ്ങൾ അട്ടിമറിക്കാൻ ട്രമ്പ് ലോയേർസ് കൊടുത്ത കേസ്സുകൾ ട്രമ്പ് നിയമിച്ച ജഡ്ജസ് തന്നെ തള്ളിക്കളഞ്ഞു. അതുപോലെ ചീഫ് ജെസ്റ്റിസ്, മിലിട്ടറി നേതാക്കൾ ഒക്കെ രാജ്യത്തോട് നന്ദിയും സ്നേഹവും ഉള്ളവർ എന്ന് പൊതുജനത്തെ ബോധവൽക്കരിച്ചു. അമേരിക്കൻ ഇലക്ഷനിലും, നിയമ വ്യവസ്ഥകളിലും, കോടതികളിലും; അമേരിക്കൻ ജനതയുടെ വിശ്വസം നിലനിർത്തിയ നിങ്ങൾക്കെല്ലാവർക്കും നന്ദി.
തുടരെയുള്ള ഭീഷണി, സമ്മർദ്ദം എന്നിവക്ക് വഴങ്ങാതെ; ന്യായവും നീതിയും സത്യവും മുൻനിർത്തി പ്രവർത്തിച്ച - ജോർജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് -ബ്രാഡ്, റാഫേൺ സ്പെർഗെനെ പ്പോലെയുള്ള ഒഫീഷ്യൽസ് , ഫ് ബി ഐ, സി ഐ എ, സയ്ബർ സെകുരിറ്റി - ചീഫ്സ് & സ്റ്റാഫ്, സ്റ്റേറ്റ് ഗവർണേഴ്സ്, -നിങ്ങൾക്ക് നന്ദി.
ജനാധിപത്യ സമ്പർദായ ഭരണം പൂർണ്ണമല്ല, കുറവുകൾ ഇല്ലാത്തതുമല്ല. എന്നാൽ സമൂഹത്തിലുള്ള എല്ലാവിധ ജനങ്ങളുടെയും സുരക്ഷിതത്തിനും, നിലനിൽപ്പിനും ഡെമോക്രസി അത്യാവശ്യമാണ്. അമേരിക്കൻ ഡെമോക്രസിയെ ഇല്ലാതാക്കാൻ ആവുന്നതെല്ലാം ചെയ്ത ട്രമ്പിന് കൂട്ട് നിൽക്കുന്ന റിപ്പപ്ലിക്കൻ സെനറ്റർസ്, കോൺഗ്രസ് അംഗങ്ങൾ- നിങ്ങൾ രാജ്യസ്നേഹികൾ അല്ല. നിങ്ങൾ രാജ്യത്തെക്കാളും, ഭരണഘടനെക്കാളും, നിയമങ്ങളെക്കാളും രാജ്യദ്രോഹത്തെ സ്നേഹിച്ചു. ഇലക്ട്രൽ കോളേജ് അംഗങ്ങളെ സ്വാധീനിച്ചു തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ട്രംപിന് നിങ്ങൾ കൂട്ട് നിൽക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ പ്രതിജ്ഞ മറന്ന് രാജ്യദ്രോഹത്തിനും ഫാസിസത്തിനും കൂട്ടുനിൽക്കുന്നു. നിങ്ങളും, നിങ്ങളുടെ നേതാവും, ലോയേഴ്സും കൂടി പ്രചരിപ്പിക്കുന്ന വ്യജ വാർത്തകൾ 1 / 3 ജനങ്ങൾ ഇന്നും സത്യം എന്ന് കരുതുന്നു. നിങ്ങൾ ചെയുന്നത് ഹീനമായ കുറ്റമാണ്, ആരും ട്രമ്പിനെപ്പോലെ, ജൂലിയാനിയെപ്പോലെ താഴരുത്. അടുത്ത ഇല്കഷനിൽ അമേരിക്കൻ ജനത നിങ്ങളുടെ വിധി നിർണ്ണയിക്കട്ടെ! അതായിരിക്കട്ടെ അമേരിക്കൻ ജനത രാജ്യത്തോട് കാണിക്കുന്ന നന്ദി.
ജനാധിപത്യം, നീതി, ലിബേർട്ടി, പൗര സ്വാതന്ത്രം എന്നിവയുടെ ബഹിർസ്പുരണവും സാമൂഹ്യ ബോധവൽക്കരണവും ആണ് പ്രധിഷേധങ്ങൾ, അവയെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ഫാസിസം ആണ്. ശരിയാണ്, ബ്ലൂ ലൈഫ് മാറ്റർ, ഓൾ ലൈഫ് മാറ്റർ, അതുപോലെ നീതി; നൂറ്റാണ്ടുകൾ ആയി നിഷേധിക്കപ്പെട്ട, അടിച്ചു അമർത്തപ്പെട്ട കുറെ ജനങ്ങളുടെ നീതിക്കുവേണ്ടിയുള്ള അവകാശം ആണ് ബ്ലാക്ക് ലൈവ്സ് മാറ്റർ. അമേരിക്കയിലെ ഏതൊരു പൗരൻെയും കഴുത്തിൽ ഞെരിക്കുന്ന പോലീസ് ക്രൂരതയുടെ മുട്ടുകൾ ഇന്നല്ല എങ്കിൽ നാളെ നമ്മുടെ ശ്വാസം മുട്ടിക്കുന്നു എന്നത് മനസ്സിൽ ആക്കുക. ദേശീയ ഗാനത്തിൻറ്റെ ധാർമ്മികത പണ്ടേ നശിച്ച ഇ സമൂഹത്തിൽ ഇനിയും അനേകം മുട്ടുകൾ മടങ്ങും. കറുത്തവനും, ഹിസ്പാനിക്കിനും, ഏഷ്യനും, വെളുമ്പനും; ഒരേ നീതി, ഒരേ നിയമം, ഒരേ ശിക്ഷ - എന്നിവ കൈവരിക്കുന്നവരെ അനേകം മുട്ടുകൾ മടങ്ങും. മടങ്ങിയ മുട്ടുകൾ: നീതിക്കുവേണ്ടി പോരാടി മരിച്ചവരുടെ പ്രതീകം ആണ്, ചങ്ങലകൾ കൊണ്ട് വർണ്ണ മേധാവികൾ അവരെപ്പോലെയുള്ളവരെ പൂട്ടിയിട്ട മനുഷരുടെ പ്രതീകം ആണ്. ഒരേ നീതി, ഒരേ നിയമം, ഇവ കൈവരിക്കുവരെ ആ മുട്ടുകൾ നിവരുകയില്ല. അമേരിക്കൻ ക്രിമിനൽ ജെസ്റ്റ്സ് സിസ്റ്റം ആകമാനം അവലോകനം ചെയ്യണം, എല്ലാവർക്കും ഒരേ നിയമം, ഒരേ നീതി, ഒരേ ശിക്ഷ- ഇവ ഓരോ പൗരൻറ്റെയും അവകാശം ആണ്. നീതിക്കായി ദാഹിക്കുന്ന മുട്ടുകളെ നിവർത്തുവാൻ; നാം ഓരോരുവരും കടമപെട്ടിരിക്കുന്നു. നീതിക്കുവേണ്ടി മുട്ടുകൾ മടക്കിയ എല്ലാ മനുഷ സ്നേഹികൾക്കും നന്ദി.
അഭയംതേടി നമ്മുടെ അതിർത്തിയിൽ വന്ന കുടുംബങ്ങളെ വേർപിരിച്ചു കുട്ടികളെ കൂട്ടിൽ അടച്ച നിങ്ങൾ എന്താണ്?- നിങ്ങളുടെ ക്രൂരതയെ എതിർത്ത എല്ലാവർക്കും നന്ദി.
1963, ഓഗസ്സ്. 28 നു ലിങ്കൺ മെമ്മോറിയലിനെ സാക്ഷിയാക്കി മഹാനായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ പറഞ്ഞു.- ഐ ഹാവ് എ ഡ്രീം.'- അതേ, എനിക്കും നിങ്ങൾക്കും ഉണ്ട് സ്വപ്നങ്ങൾ, അവ എല്ലാ മനുഷരുടെയും നന്മക്ക് വേണ്ടി ആവട്ടെ!.
''I have a dream (Yeah) [applause] that my four little children (Well) will one day live in a nation where they will not be judged by the color of their skin but by the content of their character.
My country, ‘tis of thee (Yeah, Yes), sweet land of liberty, of thee I sing. (Oh yes) Land where my fathers died, land of the pilgrim’s pride (Yeah), from every mountainside, let freedom ring!”