വിജയ് നായകനായി എത്തുന്ന 'മാസ്റ്ററി'ന്റെ റിലീസിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉടലെടുത്തത്. ചിത്രം നെറ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യും തുടങ്ങിയ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. എന്നാല്‍ സിനിമയുടെ റിലീസ് തിയറ്ററില്‍ തന്നെയാകുമെന്നും, അതിനായി കാത്തിരിക്കുകയാണെന്നും 'മാസ്റ്ററി'ന്റെ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.കൊവിഡ് പ്രതിസന്ധിയില്‍ തമിഴ് ചലച്ചിത്രമേഖല തകര്ന്നി രിക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഈ ഘട്ടത്തിലും തിയറ്ററുകളില്‍ തന്നെയാവും ചിത്രത്തിന്റെ റിലീസെന്നും തിയറ്റര്‍ ഉടമകള്‍ തങ്ങളുടെ കൂടെയുണ്ടാകണമെന്നും നിര്‍മ്മാതാക്കള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
നവംബര്‍ 14ന് റിലീസ് ചെയ്ത 'മാസ്റ്ററിന്റെ' ടീസറിന് യൂട്യൂബില്‍ ഇതിനോടകം തന്നെ നാല് കോടിക്ക് (40 മില്യണ്‍) മുകളില്‍ വ്യൂ ലഭിച്ചു. ചെറിയ സമയത്തിനുള്ളിലാണ് 'മാസ്റ്ററിന്റെ' ടീസര്‍ ഈ നേട്ടം സ്വന്തമാക്കിയത്.