ന്യൂജേഴ്സി : സ്റ്റേജ് ഷോയുടെ കുലപതികളായ
താരാ ആര്‍ട്സ് അടുത്ത ഏപ്രില്‍ - മെയ് മാസങ്ങളില്‍ അനുഗ്രഹീത സംവിധായകന്
പ്രയദര്‍ശനും മോഹനടന് മോഹന്ലാലുമൊരുമിക്കുന്ന സ്റ്റേജ് ഷോ
സംഘടിപ്പിക്കുന്നു. ന്യൂജേഴ്സിയിലുള്ള മോഹന്‍ലാലും പ്രിയദര്‍ശനുമായി താരാ
ആര്‍ട്സിന്റെ സാരഥി സി.വിജയന് ഇതു സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി.
ലാലും പ്രിയനും കുടുംബസമ്മേതമാണ് ന്യൂജേഴ്സിയിലെത്തിയത്. ഇത് തികച്ചും
സ്വകാര്യ സന്ദര്‍ശനമാണ്. ആയതിനാല്‍ പൊതുപരിപാടികളിലൊന്നും ഇവര്‍
പങ്കെടുത്തില്ല. ഇവിടെ വച്ചാണ് താന്‍ കേരള ചലച്ചിത്ര അക്കാദമിയുടെ
ചെയര്‍മാനായി നിയോഗിക്കപ്പെട്ട വാര്‍ത്ത പ്രിയന് അറിയുന്നത്. പ്രിയന്റെയും
ലാലിന്റെയും പെണ്മക്കള് അമേരിക്കയിലാണ് പഠിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല