കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡീപോര്ട്ടേഷന് വകുപ്പ് സന്ദര്‍ശിച്ചു. തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ വാലിദ് അലി , വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അംബാസിഡര്‍ ചര്‍ച്ചകള്‍ നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍, ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു. രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കിവരുന്ന പിന്തുണയ്ക്കും സഹകരണത്തിനും അംബാസഡര്‍ അധികാരികള്‍ക്ക് നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട് : സലിം കോട്ടയില്‍