ന്യൂഡല്‍ഹി: മോഡേണയുടെ കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിലെത്തിക്കാന്‍ പദ്ധതിയിട്ട് ടാറ്റ ഗ്രൂപ്പ്. ടാറ്റയുടെ ആരോഗ്യ വിഭാഗം വാക്സിനെത്തിക്കാനുള്ള നീക്കം തുടങ്ങിയെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്നോസിസും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചും ചേര്‍ന്ന് മോഡേണ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അതേസമയം, മോഡേണയും ടാറ്റയും വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
സാധാരണ റഫ്രിജറേറ്റര്‍ താപനിലയില്‍ തന്നെ മോഡേണ വാക്സിനും സൂക്ഷിക്കാമെന്നതാണ് പ്രത്യേകത . ഫൈസറിനെ പോലെ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനില മോഡേണക്ക് ആവശ്യമില്ല. അതുകൊണ്ട് സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന രാജ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ വാക്സിനാണ് മോഡേണ.
അതെ സമയം പരീക്ഷണങ്ങളില്‍ മോഡേണ വാക്സിന് 94 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. യു.എസ്.എ ഡിസംബറിലും യുറോപ്യന്‍ യൂണിയന് ജനുവരിയിലും വാക്സിന് അംഗീകാരം നല്‍കിയിരുന്നു.