-->

VARTHA

യുഎസ്‌ഐഇഎഫ് ഫെലോഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു

Published

on

ന്യൂയോര്‍ക്ക് : യുണൈറ്റഡ് സ്റ്റേറ്റ്‌സ്- ഇന്ത്യഎജ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ (യുഎസ്‌ഐഇഎഫ്) 2022-2023 വര്‍ഷത്തിലേക്കുള്ള ഫുള്‍ബ്രൈറ്റ്-നെഹ്രു ഫെലോഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പുകള്‍ക്ക് ഇന്ത്യന്‍ പൗരന്‍മാരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. സാമര്‍ഥ്യമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍, കലാകാരന്മാര്‍, എല്ലാ മേഖലയിലുമുള്ള പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക്  അപേക്ഷിക്കാം.  

അമേരിക്കന്‍, ഇന്ത്യന്‍ വിദഗ്ദ്ധരും ഫുള്‍ബ്രൈറ്റ് പൂര്‍വവിദ്യാര്‍ഥികളും അടങ്ങുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ ആര്‍ട്‌സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍സയന്‍സ്, സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ മേഖലകളിലെ ഈ ഫെലോഷിപ്പുകള്‍ വിദ്യാര്‍ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍, നയരൂപകര്‍, കാര്യനിര്‍വാഹകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നല്‍കുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും ധനസഹായം നല്‍കുന്ന ഇത്തരം വിദ്യാഭാസ കൈമാറ്റപദ്ധതികള്‍ ഫെലോഷിപ്പ് വിജയികളുടെ പാണ്ഡിത്യ, ഗവേഷണ, അധ്യാപന, തൊഴില്‍പര ശേഷി സമ്പന്നമാക്കുന്ന അവസരങ്ങളിലൂടെ ഇന്ത്യയിലെയും അമേരിക്കയിലെയും ജനങ്ങളെ കൂടുതല്‍ അടുപ്പിക്കാനും സഹായിക്കുന്നു. യുഎസ്‌ഐഇഎഫ് നടത്തിവരുന്ന വിദ്യാര്‍ഥി കൈമാറ്റങ്ങളിലും, സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകളിലും പങ്കെടുക്കുന്നവര്‍ പാണ്ഡിത്യമേഖലകളിലും ജോലി സ്ഥലങ്ങളിലും ശക്തമായ നേതൃത്വപാടവം പ്രകടിപ്പിക്കുന്നവരാണ്.

ഒരു സാംസ്കാരിക അംബാസഡറായി നിങ്ങളുടെ രാജ്യത്തെ അമേരിക്കയില്‍ പ്രതിനിധീകരിക്കുന്നതിനും ഈ അവസരം നേരിട്ട് അനുഭവിക്കുന്നതിനും നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ക്കറിയാവുന്ന ആരെങ്കിലും ഒരു നല്ല അപേക്ഷകനാണെങ്കില്‍ ഈ അവസരം പരിഗണിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.usief.org.in

അപേക്ഷകര്‍ക്കുള്ള സംശയങ്ങള്‍ ip@usief.org.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുകയും ന്യൂഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ യുഎസ്‌ഐഇഎഫ് ഓഫീസുകളുമായി ബന്ധപ്പെട്ട് അന്വേഷിക്കുകയും ചെയ്യാവുന്നതാണ്. തമിഴ്‌നാട്, കേരളം, കര്‍ണാടക, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ usiefchennai@usief.org.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ, ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍

വീടിന്റെ താക്കോല്‍ കൈക്കലാക്കി മോഷണം; യുവ ദമ്പതികള്‍ പിടിയില്‍

അമ്മയും കുഞ്ഞും മരിച്ച സംഭവം; ആത്മഹത്യയെന്ന് സംശയം

കളിക്കൂട്ടുകാരിയുടെ മൃതദേഹം കാട്ടിക്കൊടുത്തു, പെട്ടിമുടി ദുരന്തമുഖത്തുനിന്ന് പോലീസ് കരകയറ്റിയ കുവി മടങ്ങിയെത്തി

വാക്സിനേഷന്‍ വിജയം: ഇസ്രായേലില്‍ പൊതുസ്ഥലത്ത് മാസ്‌ക് ഒഴിവാക്കി ആരോഗ്യ മന്ത്രാലയം

ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍; എറണാകുളത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം

തൃശ്ശൂര്‍ പൂരം മാറ്റിവെക്കണം; സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്

കോവിഡ് വ്യാപനം തടയാന്‍ അഞ്ച് നിര്‍ദേശങ്ങള്‍; പ്രധാനമന്ത്രിക്ക് കത്തയച്ച് മന്‍മോഹന്‍ സിങ്

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

ആര്‍ടി-പിസിആര്‍ ഫലം പരിശോധിച്ചില്ല; നാല് വിമാനക്കമ്പനികള്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍

വള്ളികുന്നം അഭിമന്യു വധക്കേസ്: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരം; ആശുപത്രികള്‍ നിറയുന്നു, ഓക്സിജന് കടുത്ത ക്ഷാമം

കോവിഡ്: ഗുജറാത്തില്‍ അഞ്ച് കത്തോലിക്കാ വൈദികര്‍ മരിച്ചു

വി. മുരളീധരന്‍ പദവി മറന്ന് തനി സംഘിയായി; വിമര്‍ശനവുമായി പി.ജയരാജന്‍

യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് ഇ.ഡിയുടെ നോട്ടീസ്

ആ മരുന്നുകള്‍ ഫലിക്കുമോയെന്ന് യാതൊരു ഉറപ്പുമില്ല, കോവിഡ് അനുഭവം പറഞ്ഞ് ഗണേഷ് കുമാര്‍

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനും ശമ്പളവര്‍ധന ; 2018 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ

'തൃശൂര്‍ പൂരം അടിച്ചുപൊളിക്കണം..ഗംഭീരമാക്കണം!'; ഇന്നത്തെ കൊവിഡ് കണക്ക് ചൂണ്ടിക്കാട്ടി പരിഹാസവുമായി സോഷ്യല്‍ മീഡിയ

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

പൊളിറ്റിക്കല്‍ ക്രിമിനലുകളെ ഒരു പാര്‍ട്ടിയും പ്രോത്സാഹിപ്പിക്കരുതെന്ന് സുധാകരന്‍

ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മൂന്നു ദിവസത്തിനിടെ 57 പേര്‍ മരിച്ചു

രാജകുടുംബാംഗമാണെന്ന വ്യാജേന കോടികളുടെ തട്ടിപ്പു നടത്തിയ 2 പേര്‍ അറസ്റ്റില്‍

ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി

അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം ഒഴിവാക്കണം; സര്‍ക്കാരിനോട് എന്‍ എസ് മാധവന്‍

കൊവിഡ് വായുവിലൂടെയും പകര്‍ന്നേക്കാം; മുന്നറിയിപ്പുമായി ഡോ. രണ്‍ദീപ് ഗുലേറിയ

വൈഗയുടെ മരണം ; പിതാവ്​ സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

രോഗികള്‍ക്കായി ഐസൊലേഷന്‍ കോച്ചുകള്‍; കോവിഡ് പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ

ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദം; മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 കൊവിഡ് രോഗികള്‍ മരിച്ചു

നെടുമ്ബാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്‍ഹാസ് അബുലീസ് മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്

View More